ആറ്റിങ്ങല്‍ സിഎസ്‌ഐഇച്ച്എസ് എസിലെ പ്ലസ്ടു വിദ്യര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മനപൂര്‍വ്വം തോല്‍പിച്ച സംഭവത്തില്‍ കുട്ടികളുടെ മാര്‍ക്ക് പുതിക്കി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ക്ക് ലഭിക്കും.
ഫിസിക്‌സ് പ്രക്ടിക്കല്‍ പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയ നാവായിക്കുളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപിക പ്രക്ടിക്കല്‍ പരീക്ഷയില്‍ ഒരു ബാച്ചിലെ 30 കുട്ടികളെ മനപൂര്‍വ്വം തോല്‍പ്പിക്കുകയായിരുന്നു. ബയോളജി , കെമസ്ട്രി പ്രാക്ടിക്കള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് പകപോക്കലിന്റെ ഭാഗമായി അധ്യാപിക തോല്‍പ്പിച്ചത്. ഫിസിക്‌സ് റിക്കാര്‍ഡ് കൊണ്ട് പരീക്ഷക്ക് ഹാജരായാല്‍ 5 മാര്‍ക്ക് നല്‍കണമെന്നിരിക്കെ 1 മാര്‍ക്ക് മാത്രമാണ് ഈ അധ്യാപിക ചില വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും, സ്‌കൂള്‍ അധികൃതരും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി പരീക്ഷയിലെ അപാകത മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെമസ്ട്രി, ബയോളജി പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കിന് അനുപാദികമായി മാര്‍ക്ക് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് ഇവര്‍ക്ക് പുതുക്കിയ മാര്‍ക്ക് നല്‍കിയത്. എന്നാല്‍ 30 കുട്ടികളുടെ ഭാവി തകര്‍ത്ത അധ്യാപികക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുനില്ലെന്ന് രക്ഷിതാക്കാള്‍ ആരോപിച്ചു