ഗൂഗിൾ മാപിന്റെ നിർദേശം അനുസരിച്ചു യാത്ര ചെയ്ത ടാക്സി കാർ പടിക്കെട്ടിൽപ്പെട്ടു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കിളിത്തട്ട്മുക്ക് -വർക്കല ക്ഷേത്രം റോഡിൽ അഴകത്ത് വളവിന് സമീപമാണ് സംഭവം.
എറണാകുളത്ത് നിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ ഡ്രൈവർ ഗൂഗിൾ മാപ് നിർദ്ദേശമനുസരിച്ച് റോഡിന്റെ വലതുഭാഗത്തേയ്ക്ക് തിരിക്കുകയും പടിക്കെട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. കാർ വേഗതയിലായതിനാൽ നിയന്ത്രിക്കാനും കഴിഞ്ഞില്ല.റോഡിൽ നിന്നും വഴിമാറി മൂന്നു പടികളിറങ്ങിയാണ് കാർ നിന്നത്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. റിക്കവറി വാൻ ഉപയോഗിച്ച് കാർ മാറ്റി