കിളിമാനൂർ: ഉപജില്ല സ്കൂൾ കലോ ത്സവത്തിലും, ശാസ്ത്ര – ഗണിത ശാ സ്ത്രമേളകളിലും മികച്ച വിജയം നേടി യ കിളിമാനൂർ ഗവ.എൽ.പി സ്കൂളി’ ലെ വിദ്യാർഥി പ്രതിഭകളെ എസ്.എം. സി – പി.ടി.എ കമ്മിറ്റികളുടെ നേതൃത്വ ത്തിൽ അനുമോദിച്ചു.
കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസി ഡൻ്റ് അൻസി അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ കുടി യേല ശ്രീകുമാർ കുട്ടികളുമായി സംവ ദിച്ചു. എസ്.എം.സി ചെയർമാൻ രതീ ഷ് പോങ്ങനാട്, സ്കൂൾ വികസന സമിതി ചെയർമാൻ ബി.എസ് റെജി, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള ആദരങ്ങൾ കുടിയേ ല ശ്രീകുമാർ സമ്മാനിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലേഖകുമാരി സ്വാഗത വും അധ്യാപക പ്രതിനിധി കെ.സി ലാലി നന്ദിയും പറഞ്ഞു.