ആറ്റിങ്ങൽ നഗരത്തിലൂടെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് അവശ്യ പെട്ടു കൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക്മാർച്ച് ചെയ്തു.
സ്കൂൾ സമയങ്ങളിൽ പോലും ഏതൊരു ശ്രദ്ധയും ഇല്ലാതെയാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ ഓടുന്നത്. സമയത്തു മറ്റ് ബസ്സുകൾക്ക് മുന്നേ ഓടിയെത്തുന്നതിന് വേണ്ടി യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെയാണ് നിരത്തുകളിലൂടെ സ്വകാര്യ ബസ്സുകൾ ഓടിക്കുന്നത്.
ഇതുപോലെയുള്ള മത്സര ഓട്ടത്തിനിടയിലാണ് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബസ് തട്ടി ഗുരുതരമായ പരിക്കു ഏറ്റത്.
ഈ വിദ്യാർത്ഥികളെ വാഹനം നിർത്തി ആശുപത്രിയിൽ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ജീവനക്കാർ കാണിച്ചില്ല.
ഇത്തരത്തിൽ നിരത്തുകളിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യ പെട്ടു കൊണ്ടാണ് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് ചെയ്തു.
മുൻസിപ്പൽ ബസ്റ്റാൻഡിനു മുൻവശം പോലീസ് തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ ബസ്റ്റാൻഡിനു മുന്നിൽ കുത്തിയിരിക്കുകയും തുടർന്നുചേർന്ന ധർണ്ണ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അർജുൻ, ഗേയ്റ്റി ഗെയിൽ, ആദിത്യ ശങ്കർ എന്നിവർ സംസാരിച്ചു. ആദർശ്, അനഘ, ഗൗതം, സിജോ എന്നിവർ നേതൃത്വം നൽകി