കലോത്സവവേദിയിൽ അനുകരണകലയിൽ അംഗീകാരം നേടി അക്ഷിത്

eiM4ZUA83734

നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.

അവനവഞ്ചേരി ഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്.
കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്.

പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,
ജാഫർ ഇടുക്കി ,പാലാ സജി , പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെയും വ്യത്യസ്ത പ്രകൃതി ശബ്ദം എ.ഐ. സാങ്കേതിക വിദ്യാകാലത്ത് അവതരിപ്പിച്ചാണ് ഈകൊച്ചുകലാകാരൻ സദസ്സിന്റെനേടി. ഒപ്പം ക്ഷേത്ര മന്ത്രോച്ചാരണം യന്ത്രമനുഷ്യർ കൈകാര്യം ചെയ്താൽ എങ്ങനെയിരിക്കുമെന്ന
തടക്കമുള്ള അനുകരണങ്ങളും അക്ഷിത് വേദിയിൽ കാഴ്ച്ച വച്ചു.കേരള സർവകലാശാല ജീവനക്കാരനായ നിതിനാണ് ഈ കൊച്ചു കലാകാരനെ മിമിക്രി പരിശീലിപ്പിച്ചത്. സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കങ്ങളിലാണ് അക്ഷിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!