കല്ലമ്പലം : ക്യാൻസർ വ്യാപനം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും അർബുദരോഗങ്ങളിൽ നിന്നും എങ്ങനെ ഒഴിഞ്ഞു നിൽക്കാനമുതകുന്ന രീതിയിൽ ബോധവൽക്കരണസെമിനാർ നടത്തി. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് സെമിനാർ ഉത്ഘാടനം ചെയ്തു.
പ്രദേശത്തെ കാൻസർ വ്യാപനം പഠിക്കുന്നതിലേക്ക് ഉടനെ ആരോഗ്യ മന്ത്രിക്കു പഞ്ചായത്ത് ആവശ്യപ്പെടുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മുൻ ഡെപ്യൂട്ടി ഡയറക്ടറും പീഡിയാട്രിക്ക് ഓൺക്കോളജി വിഭാഗം മേധാവിയും ആയിരുന്ന ഡോക്ടർ പി. കുസുമകുമാരി സെമിനാർ നയിക്കുകയും പൊതുജനത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ചടങ്ങിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ പി. എൻ, സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.