മനുഷ്യ സൗഹാർദം ഉദ്‌ഘോഷിച്ച് മാനവ സഞ്ചാരത്തിന് ഉജ്വല സമാപനം

IMG-20241202-WA0001

തിരുവനന്തപുരം: പ്രായോഗികമായ അനേകം മാനവിക ആശയങ്ങൾ മലയാളിക്ക് സമ്മാനിച്ച് മാനവ സഞ്ചാരത്തിന് അനന്തപുരിയില്‍ ഉജ്വല സമാപനം. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നയിച്ച മാനവ സഞ്ചാരത്തെ തലസ്ഥാന നഗരിയില്‍ ഒരുമയുടെ കേരളം നെഞ്ചോട് ചേര്‍ത്താണ് സ്വീകരിച്ചത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ തോള്‍ ചേര്‍ന്ന് അണിനിരന്ന സൗഹൃദ നടത്തം നഗരത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. പാളയം ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച ആയിരങ്ങൾ അണിനിരന്ന നടത്തം തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് മുന്നിലൂടെ സഞ്ചരിച്ച് ചരിത്രമുറങ്ങുന്ന കനകക്കുന്നിൽ സമാപിച്ചു. എം പിമാരായ ഡോ. ശശി തരൂര്‍, എ എ റഹീം, രമേശ് ചെന്നിത്തല എം എൽ എ, കടകംപള്ളി സുരേന്ദ്രന്‍ എം എൽ എ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ നടത്തത്തിൽ കൈകോര്‍ത്തു.

ശേഷം നിശാഗന്ധിയില്‍ നടന്ന മാനവ സഞ്ചാരം സമാപന സംഗമം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. എ എ റഹീം എം പി വിശിഷ്ടാതിഥിയായി. എം എല്‍ എമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രന്‍, മുൻ എം എൽ എ കെ എസ് ശബരീനാഥ്, സ്വാമി സന്ദീപാനന്ദ ഗിരി ആചാര്യ , കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് , റവ: ഫാദര്‍ ജോര്‍ജ് ജോഷ്വാ, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, കേരള മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ്, ബിഷപ്പ് ഡോ. ശെല്‍വദാസ് പ്രമോദ്, ദക്ഷിണ കേരള മഹാ ഇടവകയിലെ റവ: ഫാദര്‍ ജെ ജയരാജ് , വര്‍ക്കല രാജ് പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, എ ത്വാഹ മൗലവി കായംകുളം, എസ് എസ് എഫ് കേരള ജനറല്‍സെക്രട്ടറി സി ആര്‍ കുഞ്ഞിമുഹമ്മദ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി , അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം , മജീദ് കക്കാട് , എ മുഹമ്മദ് പറവൂര്‍ , റഹ്മത്തുള്ള സഖാഫി എളമരം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എം മുഹമ്മദ് സ്വാദിഖ് , ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, സിദ്ദീഖ് സഖാഫി നേമം സ്വാഗതവും സനൂജ് വഴിമുക്ക് നന്ദിയും പറഞ്ഞു.

മാനവസംഗമത്തിന്റെ ഭാഗമായി ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളെയും സംരംഭകരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി വിവിധ ചർച്ചകളും നടന്നു. രാവിലെ തിരുവനന്തപുരം വര്‍ക്കലയില്‍ പ്രഭാത നടത്തത്തിന് മാനവസഞ്ചാരം നായകനും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കി. ശേഷം ശാന്തിഗിരി ആശ്രമം സന്ദർശിച്ച എസ് വൈ എസ് നേതാക്കൾ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുമായി ആശയവിനിമയം നടത്തി. മാനവ സഞ്ചാരത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങളും ചര്‍ച്ചകളും സംഗ്രഹിച്ച് തയ്യാറാക്കിയ നിവേദനം ഡോ. അസ്ഹരി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് സംസ്ഥാനത്ത് ഉടനീളം മാനവസഞ്ചാരം സംഘടിപ്പിച്ചത്. കഴിഞ്ഞ 16ന് കാസര്‍കോഡ് നിന്ന് പ്രയാണമാരംഭിച്ച യാത്രയാണ് ഇന്നലെ (ഡിസംബർ 1) തിരുവനന്തപുരത്ത് സമാപിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!