പ്ലേസ്മെൻ്റിൽ നൂറുമേനി കൊയ്ത് ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.

IMG-20241203-WA0001

ആറ്റിങ്ങൽ : പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേർക്കും തൊഴിൽ നൽകിക്കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.

സ്ഥാപനത്തിലെ പ്ലേസ്മെന്റ് ആൻ്റ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദുബായ് ആസ്ഥാനമായുള്ള അശോക് ലൈലാൻ്റ് എന്ന കമ്പനി കഴിഞ്ഞ മാസം നടത്തിയ ഒരു റിക്രൂട്ട്മെന്റിലൂടെ മാത്രം ഒറ്റ തവണയായി നാൽപത്തി ഒൻപത് ഉദ്യോഗാർത്ഥികൾക്കാണ് ജോലി ലഭിച്ചത്. ഈ വർഷം ഇതിനോടകം ഇരുനൂറോളം പേർക്ക് ദുബായ് ആസ്ഥാനമായുള്ള പവർ ബാർ ഗൾഫ് എൽ.എൽ.സി, വെതർടെക് ഇലക്ട്രോ മെക്കാനിക്കൽ കമ്പനി, വർക്സ് ഇന്റർനാഷണൽ കുവൈറ്റ്, അശോക് ലൈലാൻഡ് യു.എ.ഇ. എൽ.എൽ.സി, ഐവ ഗ്രൂപ്പ് ഓഫ് കമ്പനീസ്, റോയൽ ഫർണിച്ചർ, ആർ.എ.കെ. സെറാമിക്സ് എന്നീ വിദേശ കമ്പനികളിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. കമ്പനി പ്രതിനിധികൾ നേരിട്ട് ക്യാമ്പസിൽ എത്തിയും ഓൺലൈൻ വഴിയും വിവിധ ഘട്ടങ്ങളിലായി നടത്തിയ അഭിമുഖങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. വിദേശത്ത് ജോലി ലഭിച്ചവർക്ക് 27000 മുതൽ 45,000 വരെയാണ് തുടക്കശമ്പളം. കൂടാതെ വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നീ ചെലവുകളെല്ലാം കമ്പനി തന്നെയാണ് വഹിക്കുന്നത്.

കൂടാതെ ബംഗളൂരു ആസ്ഥാനമായുള്ള എൽ ആൻഡ് ടി കൺസ്ട്രക്ഷൻസ്, ഷ്നൈഡർ ഇലക്ട്രിക്കൽസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം, എയ്മി ലൂമിനറീസ്, അശോക് ലൈലാൻഡ് ഹോസൂർ എന്നീ പ്രശസ്ത വ്യവസായ ശാലകളിലായി നാനൂറ്റി അൻപതോളം പേർക്കും ജോലി നൽകിയിട്ടുണ്ട്. ഈ അക്കാഡമിക് വർഷം ആകെ അറുന്നൂറ്റി അൻപതോളം ഉദ്യോഗാർത്ഥികൾക്കാണ് രാജ്യത്തിനകത്തും പുറത്തുമായി വിവിധ കമ്പനികളിൽ ജോലി ലഭിച്ചിട്ടുള്ളത്. പ്രിൻസിപ്പൽ അനിൽകുമാർ.ടി.യുടെ അധ്യക്ഷതയിൽ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് ആംസ്ട്രോങ്ങ്.എ. ദുബായ് അശോക് ലൈലാൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ മിനി.കെ, സീനിയർ സൂപ്രണ്ട് ജോജോ.കെ.എൽ, പ്ലേസ്മെന്റ് കോഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ സന്തോഷ്.കെ, വിപിൻ. വി.പി, സ്റ്റാഫ് സെക്രട്ടറി മിഥുൻ ലാൽ.എം, പ്ലേസ്മെന്റ് ഓഫീസർ ആദർശ്.വി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!