ആലങ്കോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആലങ്കോട് ജുമാ മസ്ജിദിന് സമീപമാണ് കൂട്ടായ്മയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരള മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ഷിറ്റോ റിയോ സ്പോർട്സ് കരാട്ടെ നാഷണൽ വൈസ് പ്രസിഡൻറ് നാസറുദ്ദീൻ ആലംകോട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ ലൈല ബീവി. അഡ്വ. മുഹ്സിൻ, അഡ്വക്കേറ്റ് എ എ ഹമീദ് കരാട്ടെ പരിശീലകൻ വൈശാഖ് ആർ എസ് മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു. ആലംകോട് ഹസൻ സ്വാഗതം ആശംസിച്ച ചടങ്ങിനു ഞാറവിള ഷാഹുൽ കൃതജ്ഞത രേഖപ്പെടുത്തി.