ആറ്റിങ്ങൽ : ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്നതിനു നഗരസഭ ആരോഗ്യ വിഭാഗം തുടക്കം കുറിച്ചു.
ദുരന്തനിവാരണ സ്റ്റാർട്ടപ്പ് കമ്പനിയായ റിയാക്റ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സൊല്യൂഷൻ എന്ന ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
നഗരസഭാ പരിധിയിലെ വീടുകളിലും, സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡയപ്പർ, സാനിട്ടി പാഡുകൾ, ഇൻസുലിൻ സിറിഞ്ചുകൾ, ഉപയോഗ ശൂന്യമായ മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള ബയോമെഡിക്കൽ വേസ്റ്റുകൾ തികച്ചും ശാസ്ത്രീയമായാണ് സംസ്കരിക്കുന്നത്.
മാലിന്യ ശേഖരണ വാഹനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫ്ലാഗ്ഓഫ് ചെയ്തു.
നിലവിൽ 100 ഗുണഭോക്താക്കളാണ് ഇതിൽ അംഗമായിട്ടുള്ളത്.ഇത്തരം മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർ നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 7306087704
https://forms.gle/xGfC1vQo3o65Ya9r8