മലപ്പുറത്തുവച്ചു നടന്ന 20-ാമത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ കലാ മത്സരങ്ങളിൽ എറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കലാപ്രതിഭയായി തിരുവനന്തപുരം ജില്ലയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ എസ്.ബിജുലാലിനെ തിരഞ്ഞെടുത്തു.
2002 ൽ എക്സൈസ് ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2004, 2013, 2017 എന്നീ വർഷങ്ങളിലും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ ജലച്ചായം, പെൻസിൽ ഡ്രായിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചതിനോടൊപ്പം ഡിപ്പാർട്ടുമെന്റിലും പ്രാദേശികമായും ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും 2013 ലെ മേളയുടെ ലോഗോ തയ്യാറാക്കുകയയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ലോഗോ മത്സരത്തിൽ വിജയിച്ച് മുഖ്യമന്ത്രിയിൽ നിന്നും 2013 ൽ പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി.ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹം കിളിമാനൂർ ചെമ്മരുത്തിമുക്ക് സ്വദേശിയാണ്. ഭാര്യ റെജിമോൾ (LPSA കൊടുവഴന്നൂർ )മക്കൾ ജാനകി ബാല, ശിവാനി ബാല.