ഗവ.എൽ.പി.എസ് പുതുക്കുളങ്ങര ശതാബ്ദി നിറവിൽ

IMG-20241203-WA0116

അരുവിക്കര നിയോജക മണ്ഡലത്തിലെ ഗവൺമെന്റ് എൽ.പി.എസ് പുതുക്കുളങ്ങര സ്‌കൂളിലെ ശതാബ്ദി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരംഗം ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നും വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യവത്കരണവും സമഗ്രതയുമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും പ്രാപ്യമായ വിദ്യാഭ്യാസം സർക്കാർ ഉറപ്പാക്കുന്നുണ്ട്. കൃത്യമായ പാഠപുസ്തക വിതരണം, ക്ലാസ് മുറികളുടെ ആധുനികവത്കരണം ഉൾപ്പെടെ നിരവധി ശ്രേഷ്ഠമായ സംഭാവനകൾ സർക്കാരിന് നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് വിശിഷ്ഠവ്യക്തികളെ സംഭാവന നൽകിയ പുതുക്കുളങ്ങര ഗവ. എൽ.പി സ്‌കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എയും കവിയും നാടകകൃത്തുമായ പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, ജില്ലാപഞ്ചായത്ത് അംഗം ഐ മിനി, സ്‌കൂൾ ഹെഡ്മിസ്ട്രസ് രജനി എസ്.ആർ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!