ആറ്റിങ്ങലിൽ സർവീസ് സെന്റർ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വാമനപുരം സ്വദേശിയും ആറ്റിങ്ങൽ ടി ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് എന്ന ഇരുചക്രവാഹന സർവീസ് സെന്റർ മാനേജരുമായ ടികേഷിനെയാണ് ഓഫീസ് മുറിക്ക് ഉള്ളിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അവിടെ എത്തിയ ജീവനക്കാരനാണ് ഓഫീസർ തുറന്നപ്പോൾ സംഭവം കണ്ടത്.
ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.