ആറ്റിങ്ങൽ : സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ കൃത്യമായി നൽകുന്നില്ലെന്നും അമിതമായ ചാർജ് ഈടാക്കുന്നതായും മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. മിനിമം കൺസെഷൻ ഒരു രൂപ ആയിരിക്കെ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത് അഞ്ച് രൂപയാണ്. ഇത് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന പകൽ കൊള്ളയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്ത ബസ്സുകളിൽ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളോട് തന്നെ എത്ര രൂപ ടിക്കറ്റ് എടുത്തു എന്ന് ചോദിച്ചപ്പോൾ വിദ്യാർത്ഥികൾ അഞ്ച് രൂപയാണ് നൽകിയതെന്ന് പറഞ്ഞു. ഇനിയും ഒരു രൂപ കൺസെഷൻ നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബസ് കണ്ടക്ടർമാരും ഡ്രൈവർമാരും നെയിം ബോർഡ് നിർബന്ധമായും വെയ്ക്കണം. കാക്കി യൂണിഫോമും ഉണ്ടായിരിക്കണം. മാത്രമല്ല, കണ്ടക്ടർമാർ കണ്ടക്ടർ ലൈസൻസ് ഉള്ളവർ ആയിരിക്കണമെന്നും തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർ ക്യാബിൻ സുരക്ഷിതമായി വേർതിരിക്കണം. ഡ്രൈവർ കേബിനിൽ ഡ്രൈവർ അല്ലാതെ മറ്റാരും ഉണ്ടാകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി. പരിശോധനയുടെ ആദ്യ ദിവസം എന്ന നിലയിൽ ഇന്ന് താക്കീത് ചെയ്ത് വിട്ടു. അതെ സമയം, എയർ ഹോൺ മുഴക്കിയ ബസിനെതിരെ നടപടി എടുത്തു