പാലോട്: പാലോട് മേഖലയിൽ കാട്ടുപന്നി ആക്രമണം പതിവാകുന്നു.ആറുമാസത്തിനിടെ പാലോട് റേഞ്ചിൽ മാത്രം 15തിലധികം പേരെ കാട്ടുപന്നി ആക്രമിച്ചു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹന യാത്രികരെ കാട്ടുപന്നി ആക്രമിച്ചു. തെന്നൂർ നെട്ടയം വിളയിൽ വീട്ടിൽ അനിൽകു മാർ (54), സഹോദരൻ്റെ മകൻ ഞാറനീലി സജു ഭവനി ൽ സജു (38) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഞാറനീലി ജംഗ്ഷനിലായിരുന്നു സംഭവം. അനിൽകുമാറിൻ്റെ ഇടത് കൈക്കും ഇട തുകാലിനും പൊട്ടലുണ്ട്. സജുവിൻ്റെ ഇടതു കൈക്കും കാൽമുട്ടിനും പൊട്ടൽ സംഭവിച്ചു. ഇതു മാത്രമല്ല, കഴിഞ്ഞയാഴ്‌ച കെ.എസ്.ഇ.ബി ജീവനക്കാരനെ കാട്ടു പന്നി ഇടിച്ചുവീഴ്ത്തി.
പാലോട് ഭാഗത്ത് ഒരു മാസത്തിനിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.