ആറ്റിങ്ങൽ : അന്താരാഷ്ട്ര ഡയബറ്റിക്ക് ദിനത്തോടനുബന്ധിച്ച് അംഗീകാരം നേടിയ ഡോക്ടർ എസ്.കെ.നിഷാദിനെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ന്യൂഡൽഹിയിൽ നടന്നആർ.എസ്.എസ്.ഡി.എൽ 2004 ഡയബറ്റിക്ക് കോൺഫറൻസിൽ ബസ്റ്റ് ഇന്നവേഷൻ ഡയബറ്റിക്ക് കെയർ അവാർഡാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സ്നേഹോപഹാരം നൽകി. ചെയർമാൻ ഉദയൻകലാനികേതൻ , അക്ബർഷാ തുടങ്ങിയവർ പങ്കെടുത്തു.