വർക്കല : വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.
അമ്പിളിചന്ത ജംഗ്ഷനിലെ ഇന്ദിരാ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ചെറുന്നിയൂർ ജംഗ്ഷനിൽ സമാപിച്ചു. നേതാക്കളായ എം. ജോസഫ് പെരേര, റോബിൻ കൃഷ്ണൻ, എം. ജഹാംഗീർ, എസ്. ഷാജിലാൽ, റ്റി. എസ്. അനിൽ കുമാർ, മനോജ് രാമൻ,എസ്. കുമാരി, എഡ്മാൻഡ് പെരേര, വി. പ്രഭാകരൻ നായർ, എസ്. ബാബു രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.