സമഗ്ര ശിക്ഷ കേരള ബി ആർ സി കിളിമാനൂർ ലോക ഭിന്ന ശേഷി വാരാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു .
ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കുന്നതിനും എല്ലാ മേഖലകളിലും മറ്റുള്ളവരെ പോലെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും ദിനാചരണം ലക്ഷ്യമിടുന്നത്.കെ നവാസ് ബ്ലോക്ക് പ്രൊജക്ട് കൊർഡിനേകർ കിളിമാനൂർ ബി ആർ സി, ഫ്ലാഗ് ഓഫ് ചെ യ്ത സന്ദേശ റാലി കിളിമാനൂർ ബി.ആർ.സി യിൽ നിന്ന് ആരംഭിച്ച് പഴയകുന്നുമ്മേൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവസാനിച്ചു.
വിവിധ സ്ക്കൂളുകളിലെ ജെ.ആർ.സി, എൻ.സി.സി, എസ്. പി സി കുട്ടികൾ പങ്കെടുത്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻ്റ് സലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ബിപിസി ശ്രീനവാസ് അധ്യക്ഷനായി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭിന്നശേഷി ദിന സന്ദേശം, ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു.
ട്രെയിനർ വിനോദ്.ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ കിളിമാനൂർ എ ഇ ഒ വി സ് പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർ ശ്യാം നാഥ്, സി ആർ സി കോർഡിനേറ്റർ സുരേഷ് കുമാർ സ്പെഷ്യലിസ്റ്റ് അധ്യാപകൻ സനിൽ കെ എന്നിവർ ആശംസകൾ അറിയിച്ചു. ബി ആർ സി ട്രെയിനർ
ഷാനവാസ്.ബി, സി.ആർ സി കോഡിനേറ്റർസ് സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.