ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കര ബൈപാസിനു സമീപമുള്ള പൂക്കടയിലെ ജീവനക്കാരനായ വിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുറ്റകരമായ നരഹത്യാശ്രമം നടത്തിയ കേസിലെ പ്രതികളെ ചിറയിൻകീഴ് പോലീസ് അറ്സ്റ്റ് ചെയ്തു.
കൊയ്തൂർകോണം മോഹനപുരം കബറടിക്ക് സമീപം കുന്നുംപുറം വീട്ടിൽ നൗഫൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ ഊന്നുകല്ലുമുക്കിന് സമീപം മിനിമന്ദിരത്തിൽ യദുകൃഷ്ണൻ, ചിറയിൻകീഴ് ബീച്ച് റോഡ് വടക്കേ അരയത്തുരുത്തിയിൽ ആരതി വീട്ടിൽ രാഹുൽ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം മുളമൂട് ലെയിനിൽ വിളയിൽ വീട്ടിൽ ഗസ്സൽ ഗിരി എന്നീ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 17നു രാത്രി 9 മണിക്ക് വിഷ്ണു ജോലി നോക്കുന്ന പൂക്കടയിലെ വാഹനം ശാർക്കര പറമ്പിൽ പാർക്ക് ചെയ്യാൻ കൊണ്ട് വന്ന സമയം 3 ബൈക്കുകളിലായി വന്ന പ്രതികൾ ചേർന്ന് വിഷ്ണുവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും, ശേഷം ഒരു ഇരുമ്പു വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ധിച്ച് ഗൂരുതര പരിക്കുകൾ ഏൽപ്പിച്ച് പ്രതികൾ കുറ്റകരമായ നരഹത്യക്കു ശ്രമിക്കുകയും തുടർന്ന് വിഷ്ണു ഓടിച്ചുവന്ന വാഹനം അടിച്ചുതകർത്ത് വാഹനത്തിനു 10000 രൂപയോളം നഷ്ടം സംഭവിപ്പിക്കുകയും ചെയ്തു.
ഈ കേസിലെ ഒന്നാം പ്രതിയായ ശാർക്കര പുതുക്കരി ദൈവകൃപ വീട്ടൽ അഗാറസ്സിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.