തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറ്റിങ്ങൽ കരാട്ടെ ടീമിന് മിന്നുന്ന വിജയം.
കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്ന തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ ഉള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 58 സ്വർണ്ണവും 33 വെള്ളിയും 53 വെങ്കലവും ഉൾപ്പടെ 144 മെഡലുകൾ നേടി മിന്നുന്ന വിജയം കൈവരിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കരാട്ടെ ക്ലബ്ബ് 233 പോയിൻ്റോടെ ഓവറാൾ ചാമ്പ്യൻഷിപ്പും കിളിമാനൂർ കരാട്ടെ ക്ലബ്ബ് 84 പോയിൻ്റോടെ ഓവറോൾ നാലാം സ്ഥാനവും നേടി. കൂടാതെ ഒന്നും രണ്ടും സ്ഥാനം നേടിയ 64 പേർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. ജനുവരി 24, 25, 26 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുക.