കഠിനംകുളം : കഠിനംകുളം, മുണ്ടൻചിറ എന്നീ പ്രദേശങ്ങളിലെ ലഹരി വസ്‌തുക്കളുടെ മൊത്ത വില്പനക്കാരൻ അറസ്റ്റിൽ. പുതുവൽ ആശാരി വിളാകം ഭാഗത്ത് നിന്ന് മാരകമായ രാസ ലഹരി ഇനത്തിൽ പെട്ട എംഡിഎംഎ 2.08 ഗ്രാം ആയി 16 ൽ അധികം ക്രിമിനൽ കേസുകളിലെ പ്രതിയും മുൻ കാപ്പ പ്രതിയുമായ കഠിനംകുളം പുതുക്കുറിച്ചി മുണ്ടൻചിറ മാടൻ നടയ്ക്ക് സമീപം മണക്കാട്ടിൽ പുത്തൻ വീട്ടിൽ തമ്പുരു എന്ന് വിളിക്കുന്ന വിഷ്ണു(26) വിനെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്.
പ്രദേശത്തെ യുവാക്കൾക്ക് സ്ഥിരമായി ലഹരി നൽകി വന്ന പ്രതിയെ കഠിനംകുളം പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയും ഇക്കഴിഞ്ഞ ഡിസംബർ 7ന് പുതുവൽ ആശാരി വിളാകം ഭാഗത്ത് ലഹരി വിൽപന നടത്തുന്നുവെന്ന് രഹസ്യ വിവരം കിട്ടിയ പോലീസ് മഫ്തിയിലെത്തി തന്ത്ര പൂർവ്വം പ്രതിയിൽ നിന്ന് എംഡിഎംഎ കണ്ടെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജൻ ബി എസ്, സബ് ഇൻസ്പെക്ടർ അനൂപ് എം എൽ, ജി എ എസ് ഐ ജോതിഷ്, എസ് സി പി ഒ അനീഷ് ബി, എസ് സിപിഒ മാരായ ഹാഷിം, ദീപക്, വിശാഖ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.