ആനക്കൊമ്പുകളുമായി രണ്ടുപേരെ പിടികൂടി.

eiOAXU48539

ആര്യനാട്: ആനക്കൊമ്പുകളുമായി രണ്ടുപേരെ പിടികൂടി. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനപാലക സംഘത്തിന്റെ പിടിയിലായത്.

വെള്ളനാട് ചാങ്ങ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ആനക്കൊമ്പ് കൈമാറ്റം സംബന്ധിച്ച് വനപാലക സംഘത്തിനു വിവരം ലഭിച്ചതോടെയാണ് രാത്രിയോടെ ഇരുവരും പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ ശ്രീജു, ചൂളിയമല സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കൊമ്പ് നാട്ടാനയുടേതാണെന്നാണ് വനം വകുപ്പ് അധികൃതർ നൽകുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!