വർക്കലയിൽ 16കാരനു സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ പോലീസ് കേസ്

1734084328336998-0

വർക്കല : വർക്കലയിൽ 16കാരനായ മകനു സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.വർക്കല അമ്മയ്ക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.

കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് പൊലീസിന് മനസ്സിലായത്. തുടർന്ന് അമ്മയ്ക്കെതിരെ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും അയിരൂർ പൊലീസ് അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!