ചിറയിൻകീഴ് : ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ മുടപുരം ചിറയിൻകീഴ് റൂട്ടിൽ പോയ എസ്എഎൻ ബസ് ആണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിൽ വന്ന ബസ് പാലകുന്നിൽ വെച്ച് ഇടറോഡിൽ നിന്ന് ഇറങ്ങിയ കാറിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട് ബസ് റോഡ് സൈഡിലെ മതിലിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറ്റൊരു പിക്കപ്പിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.