ആലംകോട് : ദേശീയപാതയിൽ ആലംകോട് മുസ്ലിം പള്ളിക്ക് സമീപം വാഹനാപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പാലാംകോണം സ്വദേശി ഹംസ ഓടിച്ചിരുന്ന ആൾട്ടോ കാർ കൊല്ലം ഭാഗത്ത് നിന്ന് വന്ന ടൊയോട്ട അർബൻ ക്രൂയിസർ കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാർ വട്ടം ചുറ്റുകയും ചെയ്തു. ആൾട്ടോ കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.