ചോദ്യപേപ്പർ ചോർച്ച- നടപടി വേണമെന്ന് കെപിഎസ്ടിഎ

IMG-20241215-WA0000

ആറ്റിങ്ങൽ : പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പർ ചോരുന്നത് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ടൗൺ ബ്രാഞ്ച് സമ്മേളനം ആരോപിച്ചു.

കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അധ്യയനവർഷം അവസാനിക്കാറായിട്ടും മാറിയ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായികൾ ഇതുവരെ തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ്. ജില്ലാ ജോയിന്റ് സെക്രട്ടറി സി.എസ്. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. സാബു, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു. സഞ്ജീവ്, ആറ്റിങ്ങൽ ഉപജില്ല സെക്രട്ടറി ആർ.എ. അനീഷ്, ജൂലി പി.എസ്. എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡി.സി. വിനോദ് (പ്രസിഡന്റ്‌), എസ്.എസ്. ആശാറാണി, ആർ. ലേഖ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!