കണ്ണും,  മൂക്കും,  തുമ്പിക്കയ്യും:  ഈ പപ്പായ കാണാൻ വൻ തിരക്ക് !

പുളിമാത്ത് :പുല്ലയിൽ എസ്‌‌കെവി യുപിഎസിന് സമീപം ശ്രീനിലയത്തിലെ കൃഷ്‌ണൻപോറ്റി രാവിലെ കറിവയ്‌ക്കാൻ ഒരു വിഭവത്തിനായി തൊടിയിലേക്കിറങ്ങിയതാണ്‌. അടുത്തുനിന്ന പപ്പായമരം ഉലുത്തി രണ്ടെണ്ണവുമായി  മടങ്ങിയ വഴി കൈയിലിരിക്കുന്ന പപ്പായക്കൊരു രൂപമാറ്റം. രണ്ട്‌ കണ്ണ്‌, നീണ്ട തുമ്പിക്കൈ, കൊമ്പ്‌ ഒക്കെയായ്‌ ഒത്ത ഒരു കരിവീരന്റെ  മുഖം പപ്പായയിൽ. ഉടൻ  ഭാര്യ ശ്രീകല അന്തർജനത്തെ വിളിച്ച്‌  ഉറപ്പാക്കി, ഇത്‌ അവൻതന്നെ ഗജമുഖൻ. കണ്ടവർ കണ്ടവർ പലകഥകളും മെനഞ്ഞെടുത്തു. ഗണപതി അവതരിച്ചതാണെന്നുവരെ പറഞ്ഞവരുണ്ട്‌. ഭക്ഷണത്തിനായി അടർത്തിയതാണെങ്കിലും ഇപ്പോൾ കയ്‌ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്‌ ഉടമ.

ആന പപ്പായ കാണാൻ നാട്ടുകാരുടെ തിരക്ക്‌ കൂടിയ സാഹചര്യത്തിൽ കേടാകാത്തവിധം സംരക്ഷിക്കാനും  പദ്ധതിയുണ്ട്‌.  മൊട്ടലുവിള ക്ഷീരസംഘം പ്രസിഡന്റും സിപിഐ എം കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റിയം​ഗവുമാണ് കൃഷ്ണൻപോറ്റി. ഭാര്യ ശ്രീകല അന്തർജനം പുളിമാത്ത് പഞ്ചായത്തം​ഗവും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!