ആറ്റിങ്ങൽ മുനിസിപ്പൽതല കേരളോത്സവം കലാമത്സരങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു.യുവജനക്ഷേമ സാംസ്കാരിക വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ എ നജാം, കൗൺസിലർ ജി.എസ് ബിനു കലാവിഭാഗം ജനറൽ കൺവീനർ എസ് സതീഷ് കുമാർ യൂത്ത് കോഡിനേറ്റർ ആർ രാജേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വി എന്നിവർ പങ്കെടുത്തു. മുപ്പത്തിമൂന്ന് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 200 പരം മത്സരാർത്ഥികൾ പങ്കെടുത്തു.
കലാകായികമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പൽ അങ്കണത്തിൽ കൂടുന്ന യോഗത്തിൽ വച്ച് ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക വിതരണം ചെയ്യും