കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരികത്തുവാർ സ്വദേശിനിയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മാമം ഗോപൂ നിവാസിൽ ശ്രീകുമാർ (46) നെയാണ് ചിറയിൻകീഴ് പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അരികത്ത് വാറിലുള്ള യുവതിയുടെവീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അസഭ്യം വിളിക്കുകയും പാറക്കല്ല് കൊണ്ട് ആക്രമിക്കുകയും ആയിരുന്നു. . പാറക്കല്ലു കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തലയ്ക്ക് പൊട്ടലേറ്റു .തുടർന്ന് യുവതിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മൂന്ന് തുന്നലിട്ടു.
ചിറയിൻകീഴ് എസ് എച്ച് ഒ.വിനീഷ്, വി ,സബ് ഇൻസ്പെക്ടർ ശ്രീകുമാർ ഗ്രേഡ് എസ് ഐ നാസിമുദ്ദീൻ എസ് സി പി ഓ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.