ആറ്റിങ്ങൽ : യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽപ്രാന്തൻ അനി എന്ന് അറിയപ്പെടുന്ന അനിൽകുമാർ( 53) ആണ് അറസ്റ്റിലായത്.
2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി ആവലാതിക്കാരിയെ സംരക്ഷിച്ച് കൊള്ളാമെന്നും മറ്റും പറഞ്ഞും ആവലാതിക്കാരി അറിയാതെ പകർത്തിയ ആവലാതിക്കാരിയുടെ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ആവലാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഉള്ള അവലാതിക്കാരിയുടെ പരാതി പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തത് .