കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കോഴിക്കോട്, കൈരളി തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവ് എം.എൻ ബാദുഷ പുരസ്ക്കാരം നൽകി. മലബാർ സൗഹൃദവേദി രക്ഷാധികാരിയും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടി അധ്യക്ഷനായി.
മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ സംഗീത ആൽബമാണ് ജ്വാലാമുഖം. കേരളപുരം ശ്രീകുമാർ സംഗീതം പകർന്ന ഗാനത്തിന്റെ ആലാപനവും നിർമ്മാണവും കെ.രാജേന്ദ്രനാണ്. അരുൺ മോഹനൻ സംവിധാനം നിർവ്വഹിച്ചു. ക്യാമറ പ്രേംജിത്ത് ചിറയിൻകീഴ് . ചെമ്പഴന്തി, പന്മന, വെങ്ങാനൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. പ്രവാസികലാകാരന്മാരുടേതടക്കം അറുപതിലേറെ സംഗീത ആൽബങ്ങളാണ് മൽസരത്തിന് ഉണ്ടായിരുന്നത്. സിനിമസംവിധായകൻ
പി.കെബാബുരാജായിരുന്നു. ജൂറി
ചെയർമാൻ. സമിതിയിൽ സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ജയൻ കടലുണ്ടി എന്നിവർ പ്രോംഗ്രാം കോഡിനേറ്റേഴ്സായി പ്രവർത്തിച്ചത്.