കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ്റെ സാംസ്കാരിക വിഭാഗമായ സർഗ നൽകുന്ന കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് സലിൻ മാങ്കുഴിയുടെ നോവൽ എതിർവാ അർഹമായി. 11,111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വേണാടിൻ്റെ ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകൾ, ആരും അറിയാത്ത കഥകൾ എന്നിവ അത്യപൂർവമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിച്ച നോവൽ ആണ് എതിർവാ എന്ന് ഡോ. പി കെ രാജശേഖരൻ, രാഹുൽ രാധാകൃഷ്ണൻ, എസ് ബിനുരാജ് എന്നിവർ അടങ്ങിയ പുരസ്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായ സലിൻ മാങ്കുഴി പേരാൾ,
പത U/Aഎന്നീ കഥാ സമാഹാരങ്ങളും ‘എതിർവാ’യ്ക്ക് പുറമേ ആനന്ദ ലീല(മാതൃഭൂമി ബുക്സ് ) എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.