സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ചതുമായി ബന്ധപ്പെട്ട് 26 കേസുകൾ റജിസ്റ്റർ ചെയ്തതായി ആർടിഒ അധികൃതർ അറിയിച്ചു.ഇവ കേസെടുത്ത് പിഴ ഇടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു തവണയിലധികം പിടിക്കപ്പെട്ടാൽ പെർമിറ്റ് ചട്ടങ്ങളുടെ ലംഘനത്തിന് നടപടി സ്വീകരിക്കും. ബസ് യാത്രക്കാരായ വിദ്യാർഥികളോട് ചോദിച്ച് മനസ്സിലാക്കുന്നതിന് പുറമേ, വിതരണം ചെയ്ത ടിക്കറ്റിന്റെ രേഖകൾ പരിശോധിച്ച് കൺസഷൻ നൽകുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് നടപടി സ്വീകരിക്കുന്നത്.