നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

eiBR9E040553

നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മുകളിലേക്ക് കാർ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഋതിക് മരിച്ചു.

രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!