സമഗ്ര ശിക്ഷ കേരള ബി ആർ സി കിളിമാനൂരിൻ്റെ ആഭിമുഖ്യത്തിൽ സ്പെക്ട്രം ഓട്ടിസം സെൻ്ററിലെ ക്രിസ്തുമസ് ആഘോഷം ജി വി എസ് എൽ പി എസ് നഗരൂർ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. കിളിമാനൂർ ബി പി സി നവാസ് കെ ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഉദ്ഘാടന കർമ്മത്തോടൊപ്പം ബി പി സി ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സ്റ്റാർ മേക്കിങ് , വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ക്രിസ്തുമസ് ചങ്ങാതിയെ തിരഞ്ഞെടുത്ത് പരസ്പരം സമ്മാന പൊതികൾ കൈമാറി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ ആനന്ദപരമായിരുന്നു ഈ ആഘോഷം എന്നു രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു . കിളിമാനൂർ ബി ആർ സി ട്രെയിനർ വിനോദ് റ്റി, സി ആർ സി കോഡിനേറ്റർ ഷീബ എന്നിവർ ആശംസകൾ അറിയിച്ചു. ബിആർസി ട്രെയിനർമാരായ വൈശാഖ് കെ എസ്, ഷാനവാസ് ബി, സി ആർ സി കോഡിനേറ്റർ ഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.