ചിറയിൻകീഴ് : കഴിഞ്ഞ മാസം നവംബര്‍ 22 ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവില്‍ വെച്ചാണ് അതി ദാരുണമായ കൊലപാതകം നടന്നത്. കടയ്ക്കാവൂര്‍ സ്വദേശി വിഷ്ണു പ്രസാദ് (25) ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം , മോഷണം, പിടിച്ചുപറി അടക്കം അമ്പതോളം കേസുകളില്‍ പ്രതി ആയ കിഴുവിലം മുടപുരം എസ്സ് എന്‍ ജംഗ്‌ഷന്‍ ചരുവിള വീട്ടില്‍ നിന്നും കിഴുവിലം കൂന്തല്ലൂര്‍ തിട്ടയില്‍ മുക്ക് തോപ്പില്‍ പാലത്തിന് സമീപം ഇലഞ്ഞിക്കോട് വീട്ടില്‍ ആട്ടോ ജയൻ എന്ന് വിളിക്കുന്ന ജയൻ (43) ആണ് പിടിയിലായത്.
കൊലപാതകം ചെയ്ത ശേഷം ആറ്റിങ്ങല്‍ മുള്ളിയന്‍ കാവില്‍ ഉള്ള കൃഷി തൊട്ടത്തില്‍ രണ്ട് ദിവസം ഒളിവില്‍ താമസിച്ചു. മറ്റൊരാളുടെ സഹായത്തോടെ ആണ് തമിഴ് നാട്ടിലേക്ക് കിടന്നതും. പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ച കൂന്തല്ലൂര്‍ പടനിലം വട്ടവിള വീട്ടില്‍ ലാലിനെയും ( 51) പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നാട്ടില്‍ ഉള്ളവരെ ബന്ധപ്പെടാതെയും ഒളിത്താവളങ്ങള്‍ മാറിയും പോലീസിനെ വട്ടം ചുറ്റിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസ്സ് ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ഐപിഎസ്സ് രൂപീകരിച്ചു നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് തമിഴ്നാട് ടിണ്ഡികല്‍ നിന്നും ഒരു മാസത്തിന് ശേഷം ഇയാള്‍ പിടിയിലാകുന്നത് .
ആറ്റിങ്ങല്‍ പോലീസ് ഡിവൈഎസ്പി മഞ്ജുലാലിന്റെ നിര്‍ദേശപ്രകാരം ചിറയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ വി എസ്സ് വിനീഷ്, എസ്സ്സിപിഒ വിഷ്ണു ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ ബി. ദിലീപ്, സിപിഒ സുനില്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ദിവസങ്ങളോളം തമിഴ് നാട്ടിലെ വിവിധ ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയിലായത് .