കല്ലമ്പലം : ദേശീയ പാതയിൽ കടുവയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ഇന്ന് രാത്രി 7 മണി കഴിഞ്ഞാണ് സംഭവം. നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. .കാറിൽ 5 പേരുണ്ടായിരുന്നു. കാറിന്റെ മുൻവശത്ത് തീ പടരുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി എല്ലാവരും ഇറങ്ങി. കല്ലമ്പലത്ത് ഒരു ചടങ്ങിൽ സംബന്ധിച്ച ശേഷം ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലമ്പലത്തുനിന്ന് ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് തീ അണച്ചു.ആർക്കും പരിക്കില്ല.