സംസ്ഥാനതല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത്

images (6)

കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച വൈകിട്ട് 5.00 മണിമുതൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്.

‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 12 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്.

ഒന്നാം സമ്മാനം അര ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും രണ്ടാം സമ്മാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും മൂന്നാം സമ്മാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി 9 ന് മുൻപായി ടീമിന്റെ പേര്, ക്യാപ്റ്റന്റെ പേരും മേൽവിലാസവും ഫോൺ നമ്പരും jeevakalavjd@gmail.com ലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. മത്സര സമയം – 10 മിനിട്ട്, 8 കളിക്കാരും 2 ഗായകരും ടീമിൽ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9946555041, 9400551881 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
പത്രസമ്മേളനത്തിൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി. മധു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!