കിളിമാനൂർ. കുട്ടികളുടെ സർഗ്ഗാത്മകശേഷി പരിപോഷിപ്പിക്കാനായി സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ തനത് പ്രോഗ്രാം ആയ ചൈത്രം- 24 തൊഴില ധിഷ്ഠിത ശില്പശാലയ്ക്ക് ബി ആർ സി ഹാളിൽതുടക്കം കുറിച്ചു.
ഡിസംബർ23,24 തീയതികളിൽ നടക്കുന്ന ഈ ശില്പശാലയിൽ കിളിമാനൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും 60 ഓളം കുട്ടികൾ പങ്കെടുത്തു. കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ്. കെഅധ്യക്ഷത വഹിച്ച ക്യാമ്പിന് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് ഉദ്ഘാടനം നിർവഹിച്ചു സി ആർ സി കോഡിനേറ്റർ മായജിഎസ് സ്വാഗതം ആശംസിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകൻ സനിൽ കെ ആശംസകളർപ്പിച്ച് സംസാരിച്ചു. പൗച്ച്,സ്റ്റാർ, പപ്പറ്റ്,ബാഗ്,കളിപ്പാട്ടം, എന്നിങ്ങനെയുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ സനിൽ കെ, ബിന്ദു പി, സിന്ധു ദിവാകരൻ, രേഷ്മ യു എസ്,എന്നീ അധ്യാപകരാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകിയത്. ക്യാമ്പിന് കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. സ്പെഷ്യലിസ്റ്റ് അധ്യാപിക സിന്ധു ദിവാകരൻ ശില്പശാലയ്ക്ക് നന്ദി രേഖപ്പെടുത്തി.