കല്ലറ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന് പേപ്പർ പേന നിർമാണ പരിശീലനം  നൽകി 

ei1E66F56248

കല്ലറ : കല്ലറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ  ഗവ എൽപിഎസ് തെങ്ങുംകോട് വച്ച് നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ സ്കിൽ സെഷൻ വിഭാഗത്തിൽ  പേപ്പർ പേന നിർമ്മാണ പരിശീലനം നൽകി. പരിശീലകരായ റോജൽ, ബിന്തി ഈമാൻ എന്നിവരാണ് വോളണ്ടിയേഴ്സിനു പരിശീലനം നൽകിയത്. നൂറോളം പേപ്പർ പേനകളാണ്  ഈ സെഷനിൽ നിർമിച്ചത്. മികച്ച രീതിയിൽ പേനകൾ നിർമിച്ച കുട്ടികൾക്ക്  കല്ലറ സ്കൂൾ പിടിഎ പ്രസിഡന്റ് നൗഷാദ് സമ്മാനം നൽകി.  സ്കൂൾ പ്രിൻസിപ്പൽ മാലി,  പ്രോഗ്രാം ഓഫീസർ ജാസിം , അധ്യാപകരായ സനോജ്, അശ്വതി, നാസിക്, പിടിഎ,എം പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് പേനയ്ക്ക് പകരം പേപ്പർ പേന ഉപയോഗിക്കുന്നത് പ്രകൃതിക്കും മനുഷ്യനും നല്ലതാണ്. പേപ്പർ പേന നിർമാണം പഠിക്കാൻ താല്പര്യമുള്ളവർക്കോ പേപ്പർ പേന വാങ്ങാനോ താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം : 9645371767,9074173517

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!