കല്ലറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ജലം ജീവിതം’ എന്ന പദ്ധതിയുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ നെടുമങ്ങാട് കല്ലിങ്കൽ ജംഗ്ഷനിൽ തെരുവുനാടകം സംഘടിപ്പിച്ചു.
നെടുമങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഘോഷയാത്ര ആരംഭിച്ച് കല്ലിങ്കൽ ജംഗ്ഷനിൽ എത്തി നാടകം അവതരിപ്പിക്കുകയായിരുന്നു. ശേഷം ജലം അമൂല്യമാണ് എന്നതിനെ കുറിച്ച് പ്രതിജ്ഞ ചൊല്ലുകയും നാട്ടുകാരിൽ ബോധവൽക്കരണം നടത്തുകയും കടകളിലും മറ്റും ജനസംരക്ഷണത്തിനുള്ള ഡോങ്ങ്ലർ സ്ഥാപിക്കുകയും ചെയ്തു.