മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂമിന്റെ ജ്വാല വനിതാ വേദിയുടെ “സ്ത്രീകളെ സാമൂഹിക വികസനത്തിൽ പങ്കാളികളാക്കുക “എന്ന വിഷയത്തിൽ ഉള്ള ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും നടന്നു.
വനിതാവേദി ചെയർപെഴ്സൺ പി.ജി. ഉഷയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വ : എസ്. കുമാരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിൽ അംഗം ലില്ലി. മുഖ്യ പ്രഭാഷണം നടത്തി. കുമാരി നന്ദന. എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കിഴുവിലം പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ. വിനീത.എസ്. അംഗം പ്രസന്നകുമാരി എന്നിവർ ആശംസ പ്രസംഗം നടത്തി. വനിതാ വേദി നിർവാഹക സമിതി അംഗം സ്വപ്ന സി. നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
വനിതാ വേദി നിർവ്വാഹക സമിതി അംഗങ്ങളായ പ്രമീളദേവി, പ്രമീള ലൈജു, ശ്രീകലാ ദേവി, ലൈബ്രറി ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ സ്മിത വിക്രമൻ നന്ദി രേഖപ്പെടുത്തി.