കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

eiVIE8985607

പാലോട് : ചെങ്കോട്ട -തിരുവനന്തപുരം സംസ്ഥാനപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.

ബസിൻറെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. വൈകീട്ട് 5.15 ടെയാണ് അപകടം ഉണ്ടായത്.

സ്കൂട്ടറില്‍ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തില്‍ പെട്ടത്. ബസ് സ്കൂട്ടറിന്റെ ഹാൻഡിലില്‍ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. ബസിൻറെ പിൻചക്രം സതീദേവിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. സതീദേവി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

നന്ദിയോട് – പ്ലാവറ എസ്.കെ.വി സ്കൂളിന് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കെ.എസ്.ആർ.ടി.സി ബസ് ഓവർ ടേക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഭർത്താവ് രാജീവിന് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!