ജ്ഞാനപീഠപുരസ്ക്കാരജേതാവായ എം.ടിയുടെ കൃതികൾ ജീവിതപ്രതീക്ഷകളുടെ അക്ഷരവെളിച്ചമാണെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
ആറ്റിങ്ങൽ, കരിച്ചിയിൽ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച എം.ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹംമാറ്റിനിർത്താൻ ശ്രമിച്ചവരിലെ നന്മകളുംപരാജയങ്ങളിലും പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ പെരുതാൻ ശ്രമിച്ചവരുമായിരുന്നു എം.ടി.യുടെ ഭൂരിഭാഗം കഥാപാത്രങ്ങളും. അവരുടെ ജീവിത സ്നേഹംകുട്ടികൾ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വിഷ്ണു വേണുകുമാർ
അധ്യക്ഷനായി. സെക്രട്ടറി പി എസ് ആന്റസ് സ്വാഗതം പറഞ്ഞു. നഗരസഭ അംഗം ജീവൻലാൽ സംസാരിച്ചു.
വായനശാല അംഗം ഷിജി എം.ടിയുടെ ജീവചരിത്രം അവതരിപ്പിച്ചു. ചടങ്ങിൽ എം.ടി ചിത്രത്തിനു മുന്നിൽ ഓർമ്മചെരാത് തെളിയിച്ചു.