കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേർസ് അസോസിയേഷൻ നൽകിയ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള (ഹൈസ്കൂൾ വിഭാഗത്തിൽ) പുരസ്കാരം വക്കം, ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ അധ്യാപകൻ സൗദീഷ് തമ്പി ഏറ്റുവാങ്ങി. തൃശൂർകേരള സാഹിത്യ അക്കാദമിഹാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം റവന്യുവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.
പി. വിജയൻ ഐ.പി.എസ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ കേരള സർവകലാശാല വൈസ് ചാൻസിലർ ഇൻചാർജുമായ ഡോ. മോഹൻ കുന്നുമ്മൽ പുരസ്ക്കാരം നൽകി.
സ്വാഗതം കെ. എം. ജയപ്രകാശ്.ജനറൽ സെക്രട്ടറി, അധ്യക്ഷൻ പ്രൊഫ: വി. ജി. തമ്പി എന്നിവരും, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ( മുഖ്യ രക്ഷാധികാരി, മുൻ കേരള നിയമസഭ സ്പീക്കർ ) പി. ബാലചന്ദ്രൻ (എം. എൽ. എ.തൃശ്ശൂർ ) പി. വിജയൻ ഐ. പി. എസ്. (സംസ്ഥാന ഡി. ജി.പി ) ഡോ. എസ്. കെ. വസന്തൻ, ഡോ. ആർ. ഗ്രാമപ്രകാശ് (രക്ഷാധികാരി, കലാമണ്ഡലം മുൻരജിസ്ട്രാർ ) ഡോ. പി. വി. കൃഷ്ണൻ നായർ (മുൻ സെക്രട്ടറി സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ) എന്നിവർ പങ്കെടുത്തു.
 
								 
															 
								 
								 
															 
															 
				

