വാമനപുരം: എം. സി റോഡിൽ കീഴായിക്കോണം ആയിരവല്ലി ജംഗ്ഷന് സമീപം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ഇതേ ദിശയിൽ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയർ കാറും തമ്മിൽ കൂട്ടിയിടിച്ചു. വാഹനത്തിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന പുറത്തെടുക്കുകയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും മറ്റുള്ളവരെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. 3 പേർക്ക് പരിക്കേറ്റു.
