കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനവേദിയിൽ ചരിത്രകാരൻ ഡോ:എംജിശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ:പുനലൂർ സോമരാജന് പുസ്തകം നൽകി.
ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള അദ്യക്ഷനായിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വി ബഹുലേയൻ,
ഡോ: അശോക്ശങ്കർ, നാവായിക്കുളം ജിഎച്ച്എസ്എസ്സിലെ അദ്ധ്യാപിക സന്ധ്യ,എൻ.പുഷ്കാരക്ഷകുറുപ്പ്, രാജു കൃഷ്ണൻ, ബൈജു ഗ്രാമിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കവിയരങ്ങും നടന്നു