മുടപുരം:- പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നാലാം വാർഷിക പദ്ധതിയുടെ 2025 – 26 ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ, ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, പി കരുണാകരൻ നായർ, കെ മോഹനൻ, ആർ പി നന്ദു രാജ്, ജി ശ്രീ കല, രാധിക പ്രദീപ്, പി അജിത, ജയ ശ്രീരാമൻ, ബിഡിഒ സ്റ്റാർളി ഒ എസ്, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് സ്വാഗതവും, വിനോദ് നന്ദിയും പറഞ്ഞു.