സംസ്ഥാന സ്കൂൾ കലോത്സവം ‘സ്വർണ്ണക്കപ്പിൻ്റെ സ്വീകരണത്തിനായി തട്ടത്തുമലയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി ഇ ഒ ബിന്ദു, എ ഇ ഒ വി എസ് .പ്രദീപ്, ബിപിസി നവാസ് കെ ,വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർമാരായ ഹരീഷ്, ജി.ഗിരിജകുമാരി, സിഡിഎസ് ചെയർപേഴ്സൺ എ . റഹിയാനത്ത് ബീവി, പിടിഎ പ്രസിഡൻറ് കെ.ജി: ബിജു ജനപ്രതിനിധികൾ, അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് പ്രിൻസിപ്പാൾ ഷീജ സ്വാഗതവും എച്ച്എം അനില ശങ്കർ നന്ദിയും രേഖപ്പെടുത്തി
മൂന്നാം തീയതി രാവിലെ 9 മണിക്ക് തട്ടത്തുമല സ്കൂളിന് മുൻഭാഗത്ത് എംഎൽഎയുടെ നേതൃത്വത്തിൽ സ്വർണ്ണക്കപ്പിന് സ്വീകരണം നൽകും. തുടർന്ന് തട്ടത്തുമല ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സ്വീകരണം നൽകും. സബ് ജില്ലയിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രം കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ആണ്. സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തത്തോടെ അവിടെ സ്വീകരണം നൽകും.
സ്വാഗതസംഘം രക്ഷാധികാരികൾ :
അടുർ പ്രകാശ് (എംപി ) , ഒഎസ് അംബിക (എംഎൽഎ ), അഡ്വ: വി. ജോയ് (എംഎൽഎ ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിപി മുരളി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജി.ജി ഗിരി കൃഷ്ണൻ, ബേബി സുധ, പ്രിയദർശിനി
ചെയർമാൻ: സലിൽ (പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
വൈസ് ചെയർമാൻ: കെ ജി ബിജു (പിടിഎ പ്രസിഡൻറ്)
കൺവീനർ: ബിന്ദു (ഡി ഇ ഒ ,ആറ്റിങ്ങൽ)
ജോ: കൺവീനർമാർ
ഷീജ (പ്രിൻസിപ്പൾ ), അനില ശങ്കർ (എച്ച്എം ) വി.എസ് പ്രദിപ് (എ ഇ ഒ ), നവാസ് .കെ (ബിപിസി )
റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ: സിബി (വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ)
കൺവീനർ: യഹിയ (പിടിഎ )
.പബ്ലിസിറ്റി കമ്മിറ്റി
ചെയർമാൻ: ദീപ ( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
കൺവീനർ: ഷമീർ ഷൈൻ