തെരുവ് വിളക്കുകൾ കത്തുന്നില്ല :അഴൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ മെമ്പർമാരുടെ സമരത്തിൽ സംഘർഷം.

IMG-20241231-WA0061

ചിറയിൻകീഴ് :അഴൂർ പഞ്ചായത്തിൽ ഭരണ സ്തംഭനം ആരോപിച്ചും, തെരുവ് വിളക്കുകൾ കത്തിക്കാത്തത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ്‌ മെമ്പർമാർ പായും തലയിണയുമായി ഓഫീസിലെത്തി പ്രതിഷേധിച്ചതിൽ നേരിയ സംഘർഷം.

ഉച്ചയ്ക്ക് ശേഷം 3 മണിയോട് കൂടി കോൺഗ്രസ്‌ അംഗങ്ങളായ എസ്. സജിത്ത് മുട്ടപ്പലം, കെ. ഓമന, നസിയാ സുധീർ എന്നിവർ ഓഫീസിനകത്തു പായ വിരിച്ചു കുത്തിയിരിക്കുകയും 6 മാസമായി മെയിന്റനൻസ് നടത്താത്ത തെരുവ് വിളക്കുകൾ എപ്പോൾ നന്നാക്കും എന്ന് രേഖാ മൂലം എഴുതി നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. 5 മണിയോട് കൂടി കൂടുതൽ കോൺഗ്രസ്‌ പ്രവർത്തകർ എത്തുകയും ഓഫീസിനകത്തു മുദ്രാവാക്യം വിളിച്ചു കുത്തിയിരിക്കുകയും ഓഫീസ് പൂട്ടി ഉദ്യോഗസ്ഥരെ പുറത്ത് പോകുന്നത് തടയുകയും ചെയ്തു. 6 മണിയോട് കൂടി ചിറയിൻകീഴ് എസ്. ഐ. ആർ.മനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തുകയുംസമരക്കാരുമായും ഓഫീസ് ചുമതല ഉണ്ടായിരുന്ന ഹെഡ് ക്ലർക്ക് സമീറുമായും ചർച്ച നടത്തുകയും സെക്രട്ടറി യു. അജിലയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.എന്നാൽ രേഖാമൂലം എഴുതി നൽകാതെ സമരം അവസാനിപ്പിക്കാൻ തയ്യാർആവില്ല എന്ന പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായത്തെ തുടർന്ന് 7 മണിയോട് കൂടി പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്‌ നേരിയ സംഘർഷത്തിന് കാരണമായി.

പഞ്ചായത്തിൽ ഭരണ സ്തംഭനം നേരിടുന്നു എന്നും സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് കരാർ എടുത്ത കമ്പനിയ്ക്ക് കുടിശ്ശിക തുക ഇനിയും കൊടുക്കാത്തതിനാൽ 6 മാസമായി അഴൂർ കടവ് പാലത്തിലേത് ഉൾപ്പെടെയുള്ള പ്രാധന സ്ഥലങ്ങളിലെ ലൈറ്റുകൾ പോലും കത്തിക്കാൻ കഴിയുന്നില്ല എന്നും. ഇത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർക്കും, മയക്കു മരുന്ന് സംഘങ്ങൾക്കും അഴൂരിൽ യഥേഷ്ടം തമ്പടിക്കാൻ സൗകര്യമാകുന്നു എന്നും സമരക്കാർ ആരോപിച്ചു.ലൈഫ് ഭവന പദ്ധതിയിൽ അടക്കം വീടിന്റെ പണി പൂർത്തീകരിച്ചവർക്ക്‌ കൊടുക്കുവാനുള്ള പകുതിയിലധികം തുക ഒരു വർഷം കഴിഞ്ഞിട്ടും കൊടുക്കാതിരിക്കുകയും പഞ്ചായത്ത് റോഡുകളെല്ലാം പൊട്ടി പൊളിഞ്ഞു യാത്ര ദുരിതത്തിലായിട്ടും അറ്റകുറ്റപണി നടത്താത്തതും, പ്രസിഡന്റിന്റെ ഏകപക്ഷീയവും ധാർഷ്ട്യവുമായ തീരുമാനങ്ങൾക്കും നടപടികൾക്കും എതിരെയും , പഞ്ചായത്തിലെ റോഡ് മൊത്തം കാട് കയറിയത് വൃത്തിയാക്കത്തതിൽ പ്രതിഷേധിച്ചും വിവിധ അംഗൻവാടിയിലെ കറന്റ് ബില്ല് അടച്ച തുകപോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കൊടുക്കാതിരിക്കുമ്പോഴും 50 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഓഫീസ് ബിൽഡിംഗ്‌ പണിയുന്നതിൽ വ്യാപക അഴിമതി ഉണ്ട് എന്ന് കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡർ സജിത്ത് മുട്ടപ്പലം ആരോപിച്ചു.

കോൺഗ്രസ്‌ നേതാക്കളായ മുൻ മണ്ഡലം പ്രസിഡന്റുമാർ ബിജു ശ്രീധർ, എസ്. പി.ശിവപ്രസാദ്, ബി. സുധർമ, അൻസിൽ അൻസാരി, ജയാ സജിത്ത് പി. ഷീജ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അച്ചു അജയൻ, സഹീർ പെരുമാതുറ, റിനാദ്, സജീവ് മുട്ടപ്പലം എന്നിവർ നേതൃത്വം നൽകി….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!